സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദൾ(യു)​വിൽ ലയിച്ചു

single-img
28 December 2014

veereസോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദൾ(യു)​വിൽ ലയിച്ചു. ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ് ശരത് യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. കാല്‍ലക്ഷത്തിലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലയനസമ്മേളനത്തില്‍ പങ്കെടുത്തു. ജനതാദളിന്റെ യാത്ര തേക്കിൻകാട് മൈതാനിയിൽ നിന്ന് ഡൽഹിയിലെ ചെങ്കോട്ടയിൽ എത്തുമെന്ന് വീരേന്ദ്ര കുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഹൈന്ദവ വർഗീയതയുടെ മുഖം അപകടകരമായി കൂടുതൽ പ്രകടമാകുന്ന ഈ അവസരത്തിൽ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം വളരെ പ്രധാന്യം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 
രാജ്യത്ത് ചേരിതിരിവുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശരത് യാദവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഗോഡ്‌സേയുടെ പ്രതിമയുണ്ടാക്കുന്ന സര്‍ക്കാര്‍ രാജ്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ബിഹാര്‍ ഭക്ഷ്യമന്ത്രി ശ്യാം രജക്, ജനതാദള്‍ ദേശീയ വൈസ് പ്രസിഡന്റ് നാദെ ഗൗഡ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.