ഇറ്റലിയിലേക്ക് പുറപ്പെട്ട ഗ്രീക്ക് കടത്തുകപ്പലിന് തീപിടിച്ചു

single-img
28 December 2014

plane478 യാത്രക്കാരുമായി അൻകോണയിൽ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട ഗ്രീക്ക് കടത്തുകപ്പലിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം തീപിടിച്ച കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ പ്രചരിച്ച വാർത്ത അധികൃതർ നിഷേധിച്ചു. ഇതുവരെ 35 പേരെ രക്ഷപ്പെടുത്തി സമീപത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലിൽ എത്തിച്ചു.

 

ആരും മരിച്ചതായി റിപ്പോട്ട് ചെയ്തിട്ടില്ല. ഇറ്റലിയിലും അൽബേനിയയിലും നിന്നുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഗ്രീക്ക് അധികൃതരെ സഹായിക്കുന്നുണ്ട്. കപ്പലുകളും ഹെലിക്കോപ്റ്റ‌റുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥ തടസം സൃഷ്ടിക്കുന്നുണ്ട്.