ഈ പരിശോധന അല്‍പ്പം കടന്നുപോയി, കൊച്ചില്‍ വിവാദമുയര്‍ത്തി വനിത ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന

single-img
28 December 2014

koകൊച്ചിയിൽ വനിത ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത് വന്‍ വിവാദമാകുന്നു. സ്‌പെഷ്യന്‍ ഇക്കണോമിക് സോണിലെ ഗ്‌ളാസ് കമ്പനിയില്‍ ആണ് സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. സംഭവം പുറത്തായതോടെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളെ വസ്ത്രമഴിച്ച് പരിശോധിച്ചതില്‍ സ്ഥാപന ഉമടയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് മഹിള സംഘം.

 

ഉപയോഗിച്ച നാപ്കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരെ വസ്ത്രമഴിച്ച് പരിശോധിച്ചത്. ഡിസംബര്‍ പത്തിനാണ് സംഭവം നടന്നത്. ബാത്ത് റൂമില്‍ ഉപേക്ഷിച്ച് നിലയില്‍ നാപ്കിന്‍ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൂപ്പര്‍വൈസറുടെ തേൃത്വത്തില്‍ 45 ഓളം ജീവനക്കാരുടെ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയത്. ദേഹപരിശോധനയ്ക്ക് വിധേയയായ ജീവനക്കാരി പൊലീസില്‍ പരാതിപെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വനിത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.