ബംഗളൂരുവില്‍ സ്‍ഫോടനം;ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്

single-img
28 December 2014

bബംഗളൂരു എംജി റോഡ് ചര്‍ച്ച് സ്ട്രീറ്റില്‍ സ്ഫോടനം.ബോംബ്‌ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോക്കനട്ട് ഗ്രൂപ്പ് റസ്റ്റോറന്റിന് സമീപത്താണ് സ്‍ഫോടനം നടന്നത്. പ്രഹരശേഷി കുറഞ്ഞ ബോംബാണ് പൊട്ടിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സംഭവസ്ഥലം പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.മുൻ മുഖ്യമന്ത്രിയും കേന്ദ്ര നിയമമന്ത്രിയുമായ സദാനന്ദ ഗൗഡ സംഭവ സ്ഥലം സന്ദർശിച്ചു.

 

 

സംഭവസ്ഥലത്തുനിന്ന് അമോണിയം നൈട്രേറ്റും സ്റ്റീല്‍ ചീളുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫോണിൽ വിളിച്ച്  സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഇത്തരം ആക്രമണങ്ങളെ  നേരിടാൻ കേന്ദ്രം സജ്ജമാണെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ  പൂർണ പിന്തുണയുണ്ടാകുമെന്നും സിംഗ് പറഞ്ഞു.