എയര്‍ ഏഷ്യ വിമാനം തകര്‍ന്നതായി സൂചന, അവശിഷ്ടങ്ങള്‍ ജാവാ കടലിലെ ദ്വീപില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

single-img
28 December 2014
aiകാണാതായ എയര്‍ ഏഷ്യ വിമാനം തകര്‍ന്നതെന്ന സംശയം ബലപ്പെടുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവാ കടലിലെ ദ്വീപില്‍ കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ജാവാ കടലിനു മുകളില്‍ സഞ്ചരിക്കവേയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. പ്രദേശത്ത് ആകാശം മേഘാവൃതമാണ്. ഇതേത്തുടര്‍ന്ന് വിമാനത്തിന്റെ ദിശ മാറ്റുന്നതിന് സഞ്ചരിക്കാനായി പൈലറ്റ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിമാനം കാണാതായത് സംബന്ധിച്ച് സിംഗപ്പൂരും ഇന്തൊനേഷ്യയും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. യാത്രക്കാരില്‍ ഇന്ത്യക്കാരില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
ഇന്തൊനേഷ്യയിലെ സുരബായയില്‍നിന്ന് സിംഗപ്പൂരിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം ഇന്നു രാവിലെയാണ് കാണാതായത്. എയര്‍ ഏഷ്യയുടെ ക്വുസെഡ് 8507 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.