വീണ്ടുമൊരു വിമാനദുരന്തം? സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കാണാതായി

single-img
28 December 2014

air155  യാത്രക്കാരുമായി ഇന്‍ഡൊനീഷ്യയില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം ആണ്  കാണാതായത്. പുലര്‍ച്ചെ 6.17 ഓടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. വിമാനം കാണാതായതായി ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ 155 യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് ഉള്ളത്.

 

ഇന്‍ഡൊനീഷ്യയിലെ സുരബായയില്‍ നിന്നാണ് എയര്‍ ബസ് 320 ടേക്ക് ഓഫ് ചെയ്തത്. പതിവ് റൂട്ടില്‍ നിന്ന് ഗതി മാറി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ച ഉടനെയാണ് ബന്ധം നഷ്ടപ്പെട്ടത്. വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരില്‍ എത്തേണ്ടതായിരുന്നു. അതേസമയം വിമാനം വൈകുന്നുവെന്നു മാത്രമാണ് എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

 

മാസങ്ങള്‍ക്ക് മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് എയര്‍ ഏഷ്യ വിമാനം കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.