അച്ഛനേയും അമ്മയേയും തല്ലുന്നവരല്ല കമ്മ്യുണിസ്റ്റുകാരെന്ന് വി.എസ്

single-img
27 December 2014

Achuthanandan_jpg_1241752fപി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പോലീസ് പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പോലീസിന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയണമായിരുന്നുവെന്നും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തത് ശരിയായില്ലെന്നും വി.എസ് വ്യക്തമാക്കി.

അച്ഛനേയും അമ്മയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. സ്മാരകം ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും വി.എസ് ആരോപിച്ചു.