യുഎന്‍ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യ പത്ത് ലക്ഷം ഡോളര്‍ സംഭാവന നല്കുന്നു
27 December 2014
ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ചയാണ് തായ്ലന്ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്ധന് ഇക്കാര്യം അറിയിച്ചത്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ സുനാമി നാശം വിതച്ചത്. തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായായിരിക്കും ഇന്ത്യയുടെ സംഭാവന ഉപയോഗിക്കുക.