ഒടുവിൽ ട്രെയിനിൽ പാൻട്രി കാറിലെ വൃത്തി ഇല്ലായിമ പരിഹരിക്കാൻ റെയിൽവേ നടപടി തുടങ്ങി

single-img
27 December 2014
അജയ് എസ്  കുമാർ 
 
pantryട്രെയിൻ യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത‍ . ട്രെയിനുകളിലെ പാൻട്രി കാറിലെ  വൃത്തി ഇല്ലായിമ എന്ന യാത്രക്കാരുടെ പരാതിക്ക്  പരിഹാരവും ആയി റെയിൽവേ രംഗത്ത് എത്തി .തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് നിന്നും പോകുന്ന ദീർഖദൂര ട്രെയിനുകളിലെ പാൻട്രി കാർ ജീവനക്കാർക്ക് ആഹാരം പാചകം ചെയ്യുമ്പോൾ പാലികേണ്ട ശുചിത്വം മുതൽ പാൻട്രി  കാർ  ശുചിത്വം ആയി ഇരിക്കുവാൻ വേണ്ടി  പാലികേണ്ട മറ്റ് കാര്യങ്ങളെ പറ്റി ബോധവൽകരനം നടത്തി. 
 
 
 ക്രിസ്റ്റ്മസ് ന്യൂ ഇയർ സമയം ആയത് കൊണ്ടും ശബരിമല സീസണ്‍ ആയത് കൊണ്ടും ആണ് റെയിൽവേ ഇങ്ങനെ ഒരു നടപടിക്ക് തയാർ ആയത്.ഇതിന്റെ തുടക്കം ആയി തിരുവനന്തപുരം ന്യൂ ഡൽഹി കേരളാ എക്സ്പ്രെസ്സിലെ 28 പാൻട്രി ജീവനക്കാർക്ക് ആണ് ആദ്യമായി ബോധവൽകരനം നൽകിയത് . എറണാകുളം മുതൽ ചെങ്ങന്നൂർ വരെ ഉദ്യോഗസ്ഥർ പാൻട്രി കാറിൽ യാത്ര നടത്തി ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തി.
 
 
 പാൻട്രി കാറിൽ പാചകം ചെയ്യുമ്പോൾ പാലികേണ്ട ശുചിത്വം കുറച്ചും കൂടി വർധിക്കെന്ദ സാഹചര്യം നിലവിൽ സംസ്ഥാനത്തെ ട്രെയിനുകളിൽ  ഉണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാനത്ത് ഓടുന്ന മിക്ക ട്രെയിനുകളിലും പാൻട്രി കാറിൽ ജോലി നോക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾ ആണ് .ട്രെയിനിൽ ലഭിക്കുന്ന ആഹാരത്തിനെ പറ്റി ഉള്ള പരാതികൾ ഉയർന്നിട്ട് നാളേറെ ആയി എങ്കിലും വിഷയത്തിൽ പരിഹാരം കാണുവാൻ റെയിൽവേക്ക് ഇതുവരെ ആയിട്ടില്ല.ഒട്ടനവതി തവണ ട്രയിനിലെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ഉണ്ടായത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണം ആയിടുന്ദ്.