ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍; തമിഴ് നോവലിസ്റ്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ്. രംഗത്ത്

single-img
27 December 2014

BOOK-11തമിഴ്‌നാട്ടിലെ തിരുച്ചങ്കോട് കൈലാസനാഥര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അര്‍ദ്ധനാരീശ്വരനേയും ക്ഷേത്രത്തിലെ വിശ്വാസികളായ സ്ത്രീകളേയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്റെ ‘മാതൊരുഭഗന്‍’ എന്ന നോവലിനെതിരെ ബി.ജെപി, ആര്‍.എസ്.എസ് സംഘടനകള്‍ രംഗത്ത്.

പഴയ കാലത്തിന്റെ കഥ പറയുന്ന നോവലില്‍ ക്ഷേത്രത്തിലെ ആചാരങ്ങളും പ്രതിപാദിക്കുന്നുണ്ട്. നോവല്‍ നിരോധിക്കണമെന്നും എഴുത്തുകാരനെ അറസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യം. പ്രതിഷേധത്തിനിടെ നോവലിന്റെ കോപ്പികളും കത്തിച്ചു. അര്‍ദ്ധനാരീശ്വരന്‍ എന്നാണ് മാതൊരുഭഗന്‍ എന്ന വാക്കിന്റെ അര്‍ത്ഥം.

ഒരു മാസത്തോളമായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള നിരവധി ഫോണ്‍കോളുകളാണ് തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരനായ പെരുമാള്‍ പറഞ്ഞു. ഈ പുസ്തകം ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ഇന്ത്യ ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.