മൂക്കുന്നിമല കൈയേറി അനധികൃത ഖനനം നടത്തിയതിന് 40 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

single-img
27 December 2014

muതിരുവനന്തപുരം മൂക്കുന്നിമല കൈയേറി അനധികൃത ഖനനം നടത്തിയതിന് 40 പേര്‍ക്കെതിരെ വിജിലന്‍സ് കേസ് . പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്വാറി ഉടമകള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 
റബര്‍ കൃഷിക്കായി സര്‍ക്കാര്‍ നീക്കിവച്ച മൂക്കൂന്നിമലയിലെ സ്ഥലം കൈയേറി വ്യപകമായി പാറ ഖനനം നടത്തി.ഇവിടെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള 15 ക്വാറികളും അഞ്ച് ക്രഷര്‍ യൂണിറ്റും വ്യാപകമായി ചട്ടലംഘനം നടത്തി എന്നും വിജിലന്‍സ് സംഘം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം അനധികൃത ക്വാറികള്‍ക്ക് ലഭിച്ചു. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷാണ് ഒന്നാം പ്രതി. 2010 മുതല്‍ 2014വരെയുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ ജിയോളജിസ്റ്റുകള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങി അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 34 ക്വാറി ഉടമകളും ഡിവൈഎസ്‌പി അജിത് സമര്‍പ്പിച്ച എഫ്‌ഐആറില്‍പ്പെടുന്നു.

 

കണ്ണന്താനം, മെട്രോ, ഡെല്‍റ്റാ, വീണ എന്നീ കമ്പനികള്‍ വ്യപക ക്രമക്കേട് നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃമെന്ന കണ്ടെത്തിയ ക്വാറികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എംപോള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും.