മൈക്രോസോഫ്‍റ്റ്​ സി.ഇ.ഒ സത്യ നദല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാ‍ഴ്‍ച നടത്തി

single-img
27 December 2014

modiമൈക്രോസോഫ്‍റ്റ്​ സി.ഇ.ഒ സത്യ നദല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാ‍ഴ്‍ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നദല്ല ‘ഡിജിറ്റല്‍ ഇന്ത്യാ’ പദ്ധതിയെ കുറിച്ച്​ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി .

വാര്‍ത്താവിതരണമന്ത്രി രവി ശങ്കര്‍ പ്രസാദുമായും മൈക്രോസോഫ്‍റ്റ്​ തലവന്‍ സത്യ നദ കൂടിക്കാ‍ഴ്‍ച നടത്തി. ഡിജിറ്റല്‍ ഇന്ത്യ, മെയ്‍ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതികളെ കുറിച്ചാണ്​ പ്രധാനമായും ചര്‍ച്ച ചെയ്‍തത്​. രാജ്യത്ത്​ ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ മൈക്രോസോഫ്‍റ്റിന്റെ ഇടപെടലിലൂടെ സാധിക്കുമെന്ന്​ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

 
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യന്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന്​ കൂടിക്കാ‍ഴ്ചക്ക്‌ ശേഷം നദല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചു.