പാര്‍ക്കിംഗ്‌ ഫീസ്‌ ചോദിച്ചതിന്‌ പോലീസ്‌ മര്‍ദനം ,വിദ്യാര്‍ത്ഥിക്ക്‌ ആഭ്യന്തര വകുപ്പ്‌ 10,000 രൂപ നഷ്‌ട പരിഹാരം നൽകണം

single-img
27 December 2014

kവനിതാ പോലീസിന്റെ ഭര്‍ത്താവിനോട്‌ പാര്‍ക്കിംഗ്‌ ഫീസ്‌ ചോദിച്ചതിന്‌ പോലീസ്‌ മര്‍ദനത്തിന്‌ ഇരയായ വിദ്യാര്‍ത്ഥിക്ക്‌ ആഭ്യന്തര വകുപ്പ്‌ 10,000 രൂപ നഷ്‌ട പരിഹാരം നല്‍കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌.
തുക കൈമാറിയ ശേഷം സംഭവത്തെ കുറിച്ച്‌ ആഭ്യന്തര വകുപ്പ്‌ അന്വേഷണം നടത്തണം എന്നും അന്വേഷണത്തില്‍ ഉദ്യോഗസ്‌ഥര്‍ കുറ്റക്കാരാണെന്ന്‌ തെളിഞ്ഞാല്‍ തുക ഇവരില്‍ നിന്ന്‌ ഇടാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.