ജെസീക്ക ലാൽ വധക്കേസ്:മുഖ്യപ്രതിക്ക് പരീക്ഷ എഴുതുന്നതിനായി ഡൽഹി ഹൈകോടതി പരോൾ അനുവദിച്ചു

single-img
27 December 2014

mമോഡൽ ജെസീക്ക ലാൽ വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുഖ്യപ്രതിക്ക് പരീക്ഷ എഴുതുന്നതിനായി ഡൽഹി ഹൈകോടതി പരോൾ അനുവദിച്ചു. സിദ്ധാർഥ് വസിഷ്ഠ് എന്ന മനു ഷർമക്കാണ് ഇന്ന് പരോൾ ലഭിച്ചത്. 30 ദിവസത്തെ പരോൾ ആണ് അനുവദിച്ചത് .50,000 രൂപയുടെ ആൾ ജാമ്യത്തിലും ഡൽഹി തലസ്ഥാന പ്രദേശം വിട്ടു പോകില്ലെന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.