ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു

single-img
27 December 2014

dഅധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യം പാകിസ്താനോട്‌ ആവശ്യപ്പെട്ടത്.

 

ദാവൂദ് ഇബ്രാഹിമും ദുബായിലുള്ള രണ്ട് കൂട്ടാളികളുമായുള്ള വസ്തു ഇടപാട് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു .അതേസമയം ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് ഇന്ത്യ എല്ലാക്കാലത്തും വ്യക്തമാക്കിയിട്ടുണ്ടെന്നും ദാവൂദിനെ കൈമാറണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണെന്നും വിദേശകാര്യ കാര്യമന്ത്രാലയം അറിയിച്ചു.