വിദേശ രാജ്യങ്ങളിലെ ഗ്ലാമര്‍ താരം കേരളത്തില്‍, മലപ്പുറത്ത് ചെന്നാല്‍ ഹമ്മര്‍ ലിമോസിന്‍ കാര്‍ കാണാം

single-img
27 December 2014
hummer-limousineകണ്ടവര്‍ കണ്ടവര്‍ മണിക്കൂറുകള്‍ വേണമെങ്കിലും കണ്ടുകൊണ്ടേയിരിക്കും. കാരണം കാഴ്ചയില്‍ രാജകീയ പ്രൗഡി തന്നെയാണ് കേരളത്തിലെ ഈ പുതിയ അതിഥിക്ക് . വിദേശ രാജ്യങ്ങളിലെ നിരത്തുകളില്‍ മാത്രം സുപരിചിതമായ ഹമ്മര്‍ ലിമോസിന്‍ കാറാണ് ഇപ്പോള്‍ രാമനാട്ടുകരയിലെ ഗ്ലാമര്‍ താരം.
ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം രാമനാട്ടുകരയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലെ നിരത്തുകളില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഹമ്മര്‍ ലിമോസിന്‍ കാര്‍ ആദ്യമായി കേരളത്തിലെത്തിച്ചത്. രാമനാട്ടുകര ഷോറൂമിന്റെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്ഘാടനത്തിനെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ലിമോസിന്‍ കാര്‍ കേരളത്തിലെത്തിച്ചതെന്ന് ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി പി മുഹമ്മദലി ഹാജി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി പി ബെന്‍സീര്‍, ഡയറക്ടര്‍മാരായ മാട്ടറ മൂസ ഹാജി, പി പി ബഷീര്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു.
രാജകീയ പ്രൗഢി നിറഞ്ഞു നില്‍ക്കുന്ന ഈ വാഹനത്തില്‍ ഒരേ സമയം ഇരുപത്തിയൊന്ന് പേര്‍ക്ക് യാത്ര ചെയ്യാനും,ബിസിനസ്സ് മീറ്റിംഗുകള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി പത്തൊമ്പതിന് രാമനാട്ടുകര ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രശസ്ത സിനിമാ താരങ്ങളായ കാവ്യാ മാധവന്‍,സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.