മൂന്നാം ടെസ്റ്റ്‌ :സ്റ്റീവന്‍ സ്മിത്തിന് സെഞ്ച്വറി ,ഓസ്‌ട്രേലിയ 400 കടന്നു

single-img
27 December 2014

stതുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടി സ്റ്റീവന്‍ സ്മിത്തിന്റെ കരുത്തിൽ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 400 കടന്നു . രണ്ടാം ദിവസം അഞ്ചിന് 259 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 436 റണ്‍സ് എന്ന നിലയിലാണ്. 139 റണ്‍സുമായി സ്മിത്തും 46 റണ്‍സുമായി റയാന്‍ ഹാരിസുമാണ് ക്രീസില്‍. ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് താരമായി സ്മിത്ത്.