സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ………നടിനടന്മാര്‍ ആര്യയെ കണ്ടുപഠിക്കട്ടെ

single-img
27 December 2014
aaaaപണത്തിന് വേണ്ടി മാത്രമാണോ സിനിമയില്‍ പലരും അഭിനയിക്കുന്നത്. എന്നാല്‍ സിനിമയില്‍ പണത്തിനെക്കാള്‍ വലുതായി പലതുമുണ്ടെന്ന് തുറന്നുകാട്ടുകയാണ് യുവതാരം ആര്യ. അത് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ആര്യ എന്ന നടന്‍.
യുവതാരം ആര്യ നായകനായെത്തുന്ന മീഗമാന്‍ തീയേറ്ററില്‍ എത്തിയപ്പോഴാണ് ആരും അറിയാത്ത ആ രഹസ്യം പുറത്തായത്. ആര്യ മനസ്സുവെച്ചില്ലായിരുന്നെങ്കില്‍ മീഗമാന്‍ ഒരിക്കലും തീയേറ്ററില്‍ എത്തില്ലായിരുന്നു.
ചിത്രത്തിന്റെ റിലീസിന് വേണ്ടത്ര പണം ഇല്ലാത്തതിനാല്‍ നിര്‍മാതാവ് ഹിതേഷ് കടുത്ത പ്രതിസന്ധിയിലായിരുന്നു. ഈ ഘട്ടത്തിലാണ് നിര്‍മ്മാതാവിനെ സഹായവുമായി ആര്യം എത്തുന്നത്. ഉടന്‍ തന്നെ ചിത്രത്തിന് വേണ്ടിയുള്ള തന്റെ പ്രതിഫലം വേണ്ടെന്നുവയ്ക്കുകയാണ് താരം ചെയ്തത്. മാത്രമല്ല റിലീസിനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു.
ആര്യ തന്റെ രക്ഷകനായെന്നാണ് നിര്‍മാതാവ് തുറന്ന് പറയുകയും ചെയ്തു. മുന്‍പിറങ്ങിയ ചിത്രമായ വന്‍മം പരാജയപ്പെട്ടതാണ് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കിയതെന്നും നിര്‍മ്മാതാവ് ഹിതേഷ് പറഞ്ഞു. എന്തായാലും ആര്യയുടെ ഈ പ്രവര്‍ത്തിയെ ചലച്ചിത്രനിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.