ആം ആദ്‌മി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാളിന്‌ നേരെ കല്ലേറ്‌

single-img
27 December 2014

arആം ആദ്‌മി നേതാവും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്രിവാളിന്‌ നേരെ കല്ലേറ്‌. ദക്ഷിണ ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം.തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടിക്ക്‌ ഇടയില്‍ അക്രമി കല്ലും ചെരിപ്പും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടിയ അക്രമിയെ പോലീസിന്‌ കൈമാറി. കല്ലേറില്‍ കെജ്‌രിവാളിന് പരിക്കില്ല.

 

അതേസമയം ബി.ജെ.പി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പി എന്തിനാണ് ഇത്ര പേടിക്കുന്നതെന്നും പാര്‍ട്ടി ചോദിച്ചു.എന്നാല്‍ ഇത് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നാടകമാണെന്ന് ബിജെപി തിരിച്ചടിച്ചു.