അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ; ഇടപാടുകാരനെ ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്

single-img
27 December 2014

GANGSTER DAWOOD IBRAHIMഅധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഭീഷണി മുഴക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. സംഭാഷണത്തിൽ നിന്നും മനസിലാകുന്നത് ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നതാണ്. ഇദ്ദേഹത്തെ പാക് ചാരസംഘടന സംരക്ഷിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമും ദുബായിലുള്ള വസ്തു ഇടപാടുകാരനുമായുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദാവൂദിന് കറാച്ചിയിലും ദുബായിലും ശതകോടികളുടെ ആസ്തികളുണ്ടെന്നും ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നു.

താൻ ഒരു കോടതിയിലും പോകില്ലെന്നും നിയമവും ശിക്ഷയും തന്റെ കോടതി നടപ്പാക്കുമെന്നും ദാവൂദ് സംഭാഷണത്തിനിടെ തക്കീത് ചെയ്യുന്നുണ്ട്. താൻ ഇവിടെ ഇരുന്നാൽ മതി എല്ലാ കാര്യങ്ങളെ പറ്റിയും തനിക്ക് അറിയാൻ കഴിയുമെന്നും. പ്രധാനമന്ത്രി തെരുവിൽ പോകാറില്ലെന്നും. എല്ലാവരും പ്രധാനമന്ത്രിയെ തേടി വരുന്നതാണ് പതിവെന്നും. സംഭവിക്കുന്നതിനെ പറ്റി മനസിലാക്കി തീരുമാനം എടുക്കുകമാത്രമേ അദ്ദേഹം ചെയ്യാറുള്ളുവെന്നും ദാവൂദ് ഇബ്രാഹിം പറയുന്നു. മുംബൈ കലാപം ഉൾപെടെ നിരവധി ക്രിമിനൽ കേസിൽ ഇന്ത്യ തിരയുന്ന കൊടുകുറ്റവാളിയാണ് 60 കാരനായ ദാവൂദ്.