പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസിൽ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് വി.എസ്

single-img
27 December 2014

IN03_ACHUTHANANDAN_21248fതിരുവനന്തപുരം: പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതെന്നും വി.എസ് ആരോപിച്ചു. രമേശ് ചെന്നിത്തല കൂടി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പറയുന്നത് കേട്ട് ആരോപണവിധേയരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി തെറ്റാണെന്നനും കേസിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും. പോലീസ് റിപ്പോര്‍ട്ടിനെ അവജ്ഞയോടെ തള്ളിക്കളയണമായിരുന്നെന്നും  വി.എസ് പറഞ്ഞു.