ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖലയിലെ കുരങ്ങനെ പോലെയെന്ന് ഉത്തര കൊറിയ

single-img
27 December 2014

obamaസിയോൾ:ഒബാമയുടെ ചേഷ്ടകൾ ഉഷ്‌ണമേഖല വനപ്രദേശങ്ങളിലെ കുരങ്ങനെ പോലെയാണെന്ന് ഉത്തര കൊറിയ. തങ്ങളുടെ ഇന്റെർനെറ്റ് ശൃംഖലയെ തകരാറിലാക്കിയത് അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. തങ്ങൾ സോണി പിക്ച്ചേർസിന്റെ സെർവറിൽ നുഴഞ്ഞ് കയറിയിട്ടില്ലെന്നും ഉത്തരകൊറിയൻ വക്താവ് അറിയിച്ചു. കൊറിയൻ നേതാവ് കിം ജോങ്ങിനെ കുറിച്ചുള്ള ‘ദി ഇന്റെർവ്യൂ’ എന്ന ചിത്രം സോണി നിർമ്മിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ ചിത്രം പ്രദർശനത്തിന് എത്താൻ ഇരിക്കെയാണ് സോണിക്കെതിരെ സൈബർ ആക്രമണം നടന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം സോണി മറ്റി വെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഒബാമ രംഗത്ത് വന്നിരുന്നു. കൂടാതെ ചിത്രത്തിന്റെ പ്രദർശനത്തിന് വേണ്ട എല്ലാ സഹായവും വാഗ്ദാനവും ചെയ്തു.

ഇതിന് എതിരെയാണ് ഉത്തരകൊറിയൻ വക്താവിന്റെ പരാമർശം. ഒബാമയുടെ വാക്കുകൾ വീണ്ടും വിചാരമില്ലാത്തതും അദ്ദേഹത്തിന്റെ ചേഷ്ടകൾ ഉഷ്‌ണമേഖല വനപ്രദേശങ്ങളിലെ കുരങ്ങന് സമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഉത്തരകൊറിയയുടെ പരാമർശത്തിനെതിരെ വൈറ്റ് ഹൗസ് വൃത്തങ്ങൾ രംഗത്തു വന്നിട്ടുണ്ട്.