ഹൈദ്രബാദിൽ ചുംബന സിദ്ധൻ പോലീസ് പിടിയിൽ; ചുംബനത്തിലൂടെയാണ് ഭക്തരുടെ പ്രശ്‌നങ്ങള്‍ ‘ചുംബന ബാബ’ പരിഹരിച്ചിരുന്നത്

single-img
27 December 2014

kiss-babaഹൈദരാബാദ്: ചുംബനം ആഗോളപ്രശ്നമായിരിക്കുന്ന ഈ കാലത്ത് ഭക്തിയുടെ മറവിൽ ചുംബനം നടത്തുന്ന വ്യാജ സിദ്ധനെ പോലീസ് പിടികൂടി. ഭക്തരുടെ പ്രശ്‌നങ്ങള്‍ ചുംബനത്തിലൂടെ പരിഹരിച്ചിരുന്ന  ചുംബന ബാബയെന്ന അറിയപ്പെട്ടുന്ന തട്ടിപ്പ് വീരനാണ് പൊലീസ് പിടിയിലായത്. ആലിംഗനത്തിലൂടെയും ചുംബനത്തിലൂടെയുമാണ് ഇയാള്‍ വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കിയിരുന്നത്. ഇയാളുടെ അദ്ഭുതങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്ന കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ധനെ കോടതിയുടെ നിര്‍ദേശപ്രകാരം മാനസിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കടപ്പയിലുള്ള അയ്യപ്പ ക്ഷേത്രത്തിനു സമീപത്തുള്ള മുറിയിലാണ് ഇയാള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്നത്. ഇയാള്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്താല്‍ സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു ഭക്തരുടെ വിശ്വാസം.ഇതിനായി ഒട്ടേറെ ആളുകള്‍ ദിവസവും ഇയാളെ തേടിയെത്തിയിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ വ്യാജനാണെന്നു തെളിഞ്ഞത്.