അനൂപ് മേനോന്‍ വിവാഹിതനായി

single-img
27 December 2014

anoopസിനിമതാരം അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. ഇരുവരും ദീർഘാളത്തെ പ്രണയത്തിനോടുവിലാണ് വിവാഹിതരായത്. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുത്തുള്ളൂ.

കൊല്ലം പത്തനാപുരം തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.  തന്റെ വിവാഹം ശനിയാഴിച്ച രാവിലെ 7:30ന് നടക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അനൂപ് മേനോന്‍ തന്നെയാണ് അറിയിച്ചത്.