വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ ഒമ്പതുപേര്‍ മരിച്ചു

single-img
26 December 2014

391939_Sri Lanka-floodശക്‌തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ ഒമ്പതുപേര്‍ മരിച്ചു. വടക്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദമാണ്‌ കനത്ത നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ കാലാവസ്‌ഥാ വിഭാഗം അറിയിച്ചു. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്‌ വീശാന്‍ സാധ്യത ഉള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌.

 
മൂന്ന്‌ ദിവസമായി രാജ്യത്ത്‌ കനത്ത മഴയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.ലക്ഷക്കണക്കിന്‌ പേര്‍ വീടുപേക്ഷിച്ച്‌ സുരക്ഷിത സ്‌ഥാനത്തേയ്‌ക്ക് പലായനം ചെയ്‌തു. പ്രതികൂലമായ കാലാവസ്‌ഥയെ തുടര്‍ന്ന്‌ തലസ്‌ഥാനമായ കൊളംബോയില്‍ നിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റയില്‍വേ നിര്‍ത്തിവെച്ചു.