സൈനിക സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചു

single-img
26 December 2014

pപാകിസ്ഥാനിലെ പെഷവാറിൽ സൈനിക സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മുതിർന്ന താലിബാൻ കമാൻഡർ സദ്ദാമിനെ സുരക്ഷാസേന വധിച്ചു. ഖൈബര്‍ ഏജന്‍സിയിലെ ജംറുദ്ദില്‍ വച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കല്‍ക്കുകയും ഒരാള്‍ പിടിയിലായിട്ടുമുണ്ട്.

 

തെഹ്‌രീക് ഇ താലിബാൻ അംഗമായ സദ്ദാം, പെഷവാർ ആക്രമണത്തിൽ പങ്കെടുത്ത ഏഴ് തീവ്രവാദികളുടെ ചിത്രം പുറത്ത് വിട്ടത് സദ്ദാമായിരുന്നു. ഖൈബർ മേഖലയിലെ പഖ്തുംഖ്‌വയിൽ കഴിഞ്ഞ വർഷം പതിനൊന്ന് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയതിന് പിന്നിലും സദ്ദാമിന് പങ്കുണ്ട്.