മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ആസ്ട്രേലിയ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സ് നേടി

single-img
26 December 2014

aആസ്ട്രേലിയയ്ക്കെതിരായ  മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യ പിടിമുറുക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ  അ‌ഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിട്ടുണ്ട്. സ്റ്റീവൻ സ്മിത്ത് (72), ബ്രാഡ് ഹാഡിൻ (23)എന്നിവരാണ് ക്രീസിൽ. മത്സരത്തിന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാർണറെ (0) ഉമേഷ് യാദവ്പുറത്താക്കി .  എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ക്രിസ് റോജേഴ്സ് (57), ഷെയ്ൻ വാട്സൻ (52) എന്നിവർ ചേർന്ന് 115 റൺസെടുത്ത് ഇന്നിംഗ്സ് കെട്ടിപ്പെടുത്തി. ഇന്ത്യയ്ക്കു വേണ്ടി യാദവും ഷാമിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.