ഇന്ത്യ-ഓസ്​ട്രേലിയ ബോക്സിങ്​ ഡേ ടെസ്​റ്റിന്​ ഇന്ന് തുടക്കം

single-img
26 December 2014

asഇന്ത്യ-ഓസ്​ട്രേലിയ ബോക്സിങ്​ ഡേ ടെസ്​റ്റിന്​ ഇന്ന് തുടക്കം. പരമ്പരയില്‍ 2-0ന്​ പിന്നിലായ ഇന്ത്യക്ക്‌ ഇന്ന് തുടങ്ങുന്ന മ‍ത്സരം നിര്‍ണായകമാണ്​. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. ഫോമിലല്ലാത്ത മധ്യനിരയാണ് ടീം ഇന്ത്യയുടെ ​ പ്രധാന വെല്ലുവിളി.

 
മൂന്നാം ടെസ്റ്റില്‍ ഈ പ്രശ്​നങ്ങളൊക്കെ പരിഹരിക്കാനാകും ടീമിന്റെ ശ്രമം.പരിക്കേറ്റ മിച്ചല്‍ മാര്‍ഷ്​ ഓസീസ്​ നിരയിലുണ്ടാകില്ല. മാര്‍ഷിന്​ പകരം ജോ ബേണ്‍സ്​ കളിക്കും. അതേസമയം വിരാട്​ കോഹ്​ലിയും ശിഖര്‍ ധവാനും തമ്മില്‍ ഡ്രസിങ്​ റൂമില്‍ കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്ത ക്യാപ്​റ്റന്‍ ധോണി നിഷേധിച്ചു.