ഗോഡ്‌സെ ക്ഷേത്രത്തിന് ഭൂമി പൂജ നടത്തി; വിവാദമുയര്‍ത്തി ചടങ്ങില്‍ മഹാത്മാ ഗാന്ധിയ്‌ക്കെതിരെ മോശം പരാമര്‍ശം

single-img
26 December 2014
goരാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കാനുള്ള അഖിലഭാരതീയ ഹിന്ദു മഹാസഭയുടെ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനിടെ ക്ഷേത്രത്തിനുളള ഭൂമി പൂജകളും നടത്തിയിരിക്കുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത ഹിന്ദുമഹാസഭാനേതാവ് ആചാര്യമദന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശമാണ് വീണ്ടും വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പരാമര്‍ശത്തിന്റെ പേരില്‍ ആചാര്യമദനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തു.
മീററ്റിലെ ഒരു ഗ്രാമത്തിലാണ് അഖിലഭാരതീയ ഹിന്ദുമഹാസഭ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്. പ്രാദേശിക സംഘടനയായ ഓം ശിവ് മഹാകാല്‍ സേവാ സമിതിയും ക്ഷേത്രനിര്‍മാണവുമായി സഹകരിക്കുന്നുണ്ട്. ഗാഡ്‌സെയുടെ നാലരയടി ഉയരമുളള പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ജനുവരി 30 ന് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചയാളെന്ന നിലയിലാണ് ഗോഡ്‌സെ ക്ഷേത്രം പണിയുന്നതെന്നും ഭാരവാഹികള്‍ വാദിക്കുന്നു.