കന്നടയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഭൂമിക

single-img
26 December 2014

bതമിഴ്, തെലുങ്ക്, മലയാളം, ഭോജ്പൂരി, പഞ്ചാബി, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ അഭിനയിച്ച നടിയാണ് ഭൂമിക. അടുത്തതായി കന്നടയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഭൂമിക.

 
ഇന്ദ്രജിത്ത് ലങ്കേഷിന്റെ ലവ് യൂ ആലിയ എന്ന ചിത്രത്തിലൂടെയാണ് ഭൂമിക കന്നടയിൽ കാൽവയ്പ്പ് നടത്തുന്നത്. നടൻ രവിചന്ദ്രന്റെ ഭാര്യയുടെ വേഷമാകും ചിത്രത്തിൽ ഭൂമിക അവതരിപ്പിക്കുക. അവൾ ഒരു ഡാൻസ് ട്രൂപ്പ് നടത്തുന്ന വ്യക്തിയാണ്. ജീവിതത്തിലെ തിരക്കിനെ തുടർന്ന് ഇരുവരും അകലുന്നതാണ് ചിത്രത്തിന്റെ പ്രമേയം.