മുന്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സണ്‍ ടി.വി സി.ഒ.ഒയെ പോലീസ് അറസ്റ്റു ചെയ്തു

single-img
26 December 2014

Sunമുന്‍ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ സണ്‍ ടിവി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി. പ്രവീണിനെപോലീസ് അറസ്റ്റ് ചെയ്തു. സണ്‍നെറ്റ് വര്‍ക്കിന് കീഴിലുള്ള മലയാളം ചാനലായ സൂര്യടിവിയിലെ ജോലിയില്‍ നിന്നും രാജിവെച്ച് അഞ്ച് മാസത്തിന് ശേഷമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

പ്രവീണുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളുടെ വിവരങ്ങളും വാട്‌സ് അപ്പ് സന്ദേശങ്ങളും യുവതി പോലീസിന് കൈമാറി. പ്രാഥമിക അന്വേഷണത്തില്‍ യുവതി ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

സ ടി.വിയില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. 2013 മാര്‍ച്ചില്‍ സണ്‍ ടിവി ചീഫ് എഡിറ്റര്‍ വി രാജയെ അഖില എന്ന വാര്‍ത്താ അവതാരകയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.