ഡല്‍ഹി മൃഗശാലയിലെ ദാരുണസംഭവം മറക്കുംമുമ്പ് മറ്റൊരു ദുരന്തം; കടുവ ഗര്‍ഭിണിയായ യുവതിയെ കടിച്ചുകൊന്നു

single-img
26 December 2014

tigerഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളകടുവ ആക്രമിച്ചുകൊന്ന സംഭവം ഇന്നും ആരും മറന്നിട്ടില്ല. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കടുവയുടെ ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഖാനാപ്പൂര്‍ താലൂക്കിലാണ് കടുവയുടെ ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതി മരിച്ചത്. അഞ്ജന അപ്പന്ന ഹന്‍ബ(23) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. . ബുധനാഴ്ച വൈകിട്ട് വെള്ളം കൊണ്ടു വരാനായി പോയ അഞ്ജനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം ഖാന്‍പൂര്‍ താലൂക്കിലെ ഭിംഗാഡ് വൈല്‍ഡ്‌ലൈഫ് സാങ്ച്യുറിയില്‍ നിന്നും പുറത്തു വിട്ട കടുവയാണ് യുവതിയെ ആക്രമിച്ചത്.

മരിച്ച യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വനംവകുപ്പ് അധികൃതര്‍ കടുവയെ പിടികൂടുകയോ കൊല്ലുകയോ ചെയ്യാതെ യുവതിയുടെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.