റിപ്പബ്ലിക്‌ ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ മന്ത്രിമാര്‍ക്ക് തീവ്രവാദികളുടെ ഭീഷണി മെയിൽ സന്ദേശം

single-img
26 December 2014

Terroristജയ്പൂര്‍: റിപ്പബ്ലിക്‌ ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ തീവ്രവാദികളുടെ ഭീഷണി സന്ദേശം. രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും അന്നേദിവസം സ്ഫോടന പരമ്പരകൾ നടക്കുമെന്നും തടയമെങ്കിൽ നിങ്ങൾ തടഞ്ഞോളൂവെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരികുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍റെ പേരിലാണ് സന്ദേശം പ്രചരിച്ചിരിക്കുന്നത്. സന്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 കാബിനറ്റ് മന്ത്രിമാരുടെയും ആറു മന്ത്രിമാരുടെയും ഒൗദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് സന്ദേശം എത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശത്തിന്‍റെ യഥാര്‍തഥ ഐ ഡി സഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭീതി സൃഷ്ടിക്കാനായി അയച്ച സന്ദേശങ്ങളാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.