ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയ പിഡിപി എം.എൽ.എ വിജയം ആഘോഷിച്ചത് എ.കെ47 ഉപയോഗിച്ച് വെടിവെച്ച്

single-img
26 December 2014

ashrafmir_muftiശ്രീനഗർ: അധികാരഗർവ്വിന്റെ മറ്റൊരു കാഴ്ചക്ക് കഴിഞ്ഞ ദിവസം കശ്മീർ സാക്ഷിയായി. ഓരോരുത്തരും തങ്ങളുടെ വിജയം ആഘോഷിക്കുന്നത് വ്യത്യസ്ഥതരത്തിലാണ്. ചില വിജയാഘോഷങ്ങൾ ഒടുവിൽ പുലിവാലു പിടിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം കശ്മീർ എം.എൽ.എയുടെ വിജയാഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കശ്മീരിൽ സോണാവാർ മണ്ഡലത്തിൽ നിന്നും ജയിച്ച പിഡിപി എം.എൽ.എ അഷറഫ് മിർ തന്റെ വിജയം ആഘോഷിച്ചത് എ.കെ47 തോക്കെടുത്ത് മുകളിലേക്ക് വെടിവെച്ചു കൊണ്ടാണ്.

തന്റെ സന്തോഷം അതിരു കടന്നപ്പോഴാണ് എം.എൽ.എ ഈ സാഹസത്തിന് മുതിർന്നത്. കാരണം അഷറഫ് പരാജയപ്പെടുത്തിയത് നിസാരക്കാരനെ ആയിരുന്നില്ല. കശ്മീർ മുഖ്യൻ ഒമർ അബ്ദുള്ളയെ, അതും 4000 വോട്ടുകൾക്ക്. എന്തായാലും എം.എൽ.എയുടെ അതിരുകടന്ന സന്തോഷ പ്രകടനം ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. എം.എൽ.എ സ്വന്തം തോക്കെടുത്താണോ അതോ സുരക്ഷ ഉദ്ദ്യോഗസ്ഥന്റെ തോക്കെറ്റുത്താണോ വെടി വെച്ചതെന്ന് വ്യക്തമല്ല. 15 കൊല്ലത്തോളം എൻ.സിയുടെ കൈയ്യിലിരുന്ന മണ്ഡലം തിരിച്ചു പിടിച്ചതിന്റെ സന്തോഷം പങ്കിട്ട എം.എൽ.എയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.