കരിപ്പൂര്‍ വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ പിടികൂടി

single-img
26 December 2014

handcuffsകരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ശത്രുഘ്‌നന്‍ കുമാര്‍, ഹെഡ് ഹവീല്‍ദാര്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. കരിപ്പൂരില്‍ അഴിമതി വ്യാപകമാണന്ന പരാതിയെ തുടര്‍ന്നായിരുന്നു സിബിഐ പരിശോധന നടത്തിയത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പിടിയിലായത്. കൈക്കൂലി വാങ്ങിയ വിദേശ കറന്‍സികൾ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു.