ബാബറി മസ്ജിദ് തകര്‍ത്തത് പോലെ ബിജെപി താജ്മഹല്‍ തകര്‍ക്കും, ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തലുമായി അസംഖാന്‍

single-img
26 December 2014

taj2dമുസഫര്‍ നഗര്‍: വിവാദങ്ങള്‍ യു.പി മന്ത്രി അസംഖാന് പുത്തരിയില്ല. താജ്മഹലിന്റെ പേരില്‍ അസംഖാന്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.   ബാബറി മസ്ജിദ് തകര്‍ത്തത് പോലെ താജ്മഹല്‍ തകര്‍ക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നതായാണ് അസംഖാന്റെ പുതിയ വെളിപ്പെടുത്തല്‍.ബി.ജെ.പി വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി നടത്തുന്നത് വളരെ അപകടം പിടിച്ച കളിയാണ്. രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും മുഗള്‍ രാജവംശവും ശ്രമിച്ചിട്ടും ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അത് ആരെ കൊണ്ടും സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.

അസമില്‍ തീവ്രവാദി ആക്രമണത്തില്‍ ആളുകളെ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചില്ല. എന്നാല്‍ പാക്കിസ്താനില്‍ സ്‌ക്കൂളില്‍ കുട്ടികള്‍ കൊല്ലപ്പെട്ടപ്പോളാണ് അദ്ദേഹം ദുഃഖിതാനായത്. വാഗ്ദാനങ്ങള്‍ പാലിക്കാതെ മോദി വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുകയാണെന്നും അസംഖാന്‍ ആരോപിച്ചു.