കശ്‌മീരിൽ ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിർത്താൻ ചിര വൈരികളായ എന്‍സിയും പിഡിപിയും കൈകോര്‍ക്കുമോ?

single-img
26 December 2014

Omar-Abdullahശ്രീനഗര്‍: കശ്‌മീരിന്റെ ഭരണത്തില്‍ നിന്നും ബിജെപിയെ മാറ്റി നിർത്താൻ ചിര വൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കൈകോര്‍ക്കാനുള്ള സാധ്യത തെളിയുന്നു. സർക്കാർ രൂപീകരണത്തിന് ഇരുവരും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുള്ളതായിട്ടാണ്‌ വിവരം. മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയുടെ പിന്തുണ തേടില്ലെന്ന്‌ ഒമര്‍ അബ്‌ദുള്ള വ്യക്‌തമാക്കി. ബിജെപിയുമായി നാഷണല്‍ കോണ്‍ഫറന്‍സ്‌ ചര്‍ച്ച നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്‌ഥാന രഹിതമാണെന്നും ബിജെപിയുമായി ചര്‍ച്ചകളോ കരാറുകളോ ഇതുവരെ ഇല്ലെന്ന്‌ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം കശ്‌മീരില്‍ ആദ്യമായി സര്‍ക്കാരിന്റെ ഭാഗമാകാന്‍ ബിജെപി നേതാക്കള്‍ ഇരു കൂട്ടരുമായും ചര്‍ച്ചയ്‌ക്ക് ശ്രമിക്കുന്നുണ്ട്‌. ഭരിക്കാന്‍ 44 സീറ്റു വേണമെന്നിരിക്കെ ബിജെപി തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടിയിരുന്നു.

ബിജെപി സര്‍ക്കാരിന്റെ ഭാഗമാകണമെന്ന്‌ കാണിക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങളെന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന്‌ അരുണ്‍ ജെയ്‌റ്റ്ലി പറഞ്ഞു.