വാജ്‌പേയ്ക്ക് പിറന്നാള്‍ സമ്മാനമായി നവാസ് ഷെരീഫിന്റെ പൂച്ചെണ്ട്; നവാസ് ഷെരീഫിന് പിറന്നാള്‍ സമ്മാനമായി മോദിയുടെ ആശംസ

single-img
26 December 2014

INDIA-PAK MEETINGമുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ തൊണ്ണൂറാം ജന്മദിനത്തില്‍ പൂച്ചെണ്ടയച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആശംസ. പകരം നവാസ് ഷെരീഫിന്റെ 64ാം ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഭരണതലത്തില്‍ ഈ ഒരു സൗഹൃദപ്രകടനം അരങ്ങേറിയത്.
നവാസ് ഷെരീഫിസ് ദീര്‍ഘായുസ്സും ദൈവാനുഗ്രഹവും നേര്‍ന്നുകൊണ്ടാണ് ട്വിറ്ററില്‍ മോഡി ജന്മദിന സന്ദേശം അയച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്താന്‍ ഹെക്കമീഷനിലെ ഉദ്യോഗസ്ഥനാണ് ന്യൂഡല്‍ഹിയിലെ വാജ്‌പേയുടെ വസതിയില്‍ നവാസിന്റെ പൂച്ചെണ്ടുമായി എത്തിയത്.

ഡിസംബര്‍ 25ന് വാജ്‌പേയുടെയും നവാസ് ശെരീഫിന്റെയും ജന്മദിനത്തോടൊപ്പം തന്നെ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടേയും കൂടി ജന്മദിനമാണ്.