തിരുപ്പിറവിയുടെ സ്മരണയില്‍ ലോകം ഇന്ന് ക്രിസ്​മസ്​ ആഘോഷിക്കുന്നു

single-img
25 December 2014

xകാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ ഓര്‍മ്മയില്‍ ലോകം ഇന്ന്‌ ക്രിസ്‌മസ്‌ ആഘോഷിക്കുന്നു. ദൈവപുത്രനെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വത്തിക്കാനില്‍ നടന്ന തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മ്മികനായി. ഇറാഖില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട് ടെന്റുകളില്‍ കഴിഞ്ഞുകൂടുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ ക്രിസ്മസ് കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയത്.

 

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തീരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കേക്കുകള്‍ മുറിച്ചും വൈന്‍ കുടിച്ചും ഉണ്ണിയേശുവിന്റെ പിറവിയുടെ മധുരം ആഘോഷിക്കുകയാണ്​ മലയാളികളടക്കമുള്ള വിശ്വാസികള്‍.

 

സംസ്‌ഥാനത്തെ വിവിധ പളളികളില്‍ വിശേഷാല്‍ ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം സെന്റ്‌ മേരീസ്‌ കത്തിഡ്രലല്‍ നടന്ന ചടങ്ങുകള്‍ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കത്തോലിക്ക ബാവ നേതൃത്വം നല്‍കി. ലത്തീന്‍ അതിരുപത ആര്‍ച്ച്‌ ബിഷപ്‌ സൂസോപാക്യത്തിന്റെ നേതൃത്വത്തിലാണ്‌ പാളയം സെന്റ്‌ ജോസഫ്‌സ് കത്തീഡ്രലില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്‌.

 
ക്രിസ്മസിനെ വരവേറ്റ് കോഴിക്കോട് നഗരത്തിലെ വിവിധ ദേവാലയങ്ങളില്‍ പാതിര കുര്‍ബ്ബാന നടന്നു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ കോഴിക്കോട് രൂപത മെത്രാന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ കാര്‍മ്മികത്വം വഹിച്ചു. സെന്റ് ജോസഫ്‌സ് ചര്‍ച്ച് , സെന്റ് മൈക്കിള്‍സ് ചര്‍ച്ച് , ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് എന്നിവിടങ്ങളിലും പാതിര കുര്‍ബ്ബാന നടന്നു.

 
പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്‍മസ്​ ആശംസകള്‍ നേര്‍ന്നു. ട്വിറ്റര്‍ സന്ദേശത്തിലാണ്​ മോദി ആശംസകള്‍ നേര്‍ന്നത്​. ലോകത്തുള്ള മു‍ഴുവന്‍ പേര്‍ക്കും സന്തോഷ ക്രിസ്‍മസ്​ നേര്‍ന്ന മോദി സമൂഹത്തില്‍ ഐക്യവും സമാധാനവും സാഹോദര്യവുമുണ്ടാകട്ടെ എന്നും ആശംസിച്ചു.