തീവ്രവാദം ശക്തമായി ചെറുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

single-img
25 December 2014

rajഎന്തുവില കൊടുത്തും തീവ്രവാദം ശക്തമായി ചെറുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് . അസമിലെ സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദി ആക്രമണം നടന്ന അസമില്‍ സന്ദർശനം നടത്തുക ആയിരുന്നു അദ്ദേഹം .

 

അസമില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. തീവ്രവാദികളുമായി ഒരു മധ്യസ്ഥ ചര്‍ച്ചക്കും സര്‍ക്കാര്‍ തയ്യാറല്ല. ബോഡോ തീവ്രവാദികളെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആക്രമണമുണ്ടായ കൊക്രജാറും അദ്ദേഹം സന്ദര്‍ശിക്കും.