ശബരിമലയില്‍ അരവണ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു

single-img
25 December 2014

araശബരിമലയില്‍ അരവണ വിതരണത്തില്‍ കഴിഞ്ഞ മൂന്ന്‌ ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക്‌ ആവശ്യാനുസരണം അരവണ നല്‍കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

 
രണ്ട്‌ ദിവസമായി ഭക്‌തരുടെ തിരക്ക്‌ കുറഞ്ഞത്‌ അരവണയുടെ കരുതല്‍ ശേഖരം കൂടാനിടയാക്കി. മണ്ഡലപൂജയ്‌ക്ക് ശേഷം രണ്ട്‌ ദിവസത്തേക്ക്‌ നടയടയ്‌ക്കുന്നതിനാല്‍ ആ ദിവസങ്ങിലും അരവണയുടെ കരുതല്‍ ശേഖരം കൂട്ടാന്‍ സാധിക്കും.