ജയചന്ദ്രന്‍ മൊകേരി ബംഗളൂരുവിലെത്തി

single-img
25 December 2014

jayaഎട്ടുമാസം മാലിദ്വീപില്‍ ജയിലില്‍ കഴിഞ്ഞ സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരിയെ മോചിതനായി. ഏഴുമണിയോടെ അദ്ദേഹം ബാംഗളൂര്‍ വിമാനത്താവളത്തിലത്തെിലെത്തിയ ഉടന്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. ബംഗ്ളൂരുവില്‍ നിന്നും അദ്ദേഹത്തെ കൊച്ചിയിലത്തെിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 
കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് മാലി ദ്വീപ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജയചന്ദ്രന്റെ മോചനം സാധ്യമായത്.മാലദ്വീപിലെ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനും തലശ്ശേരി സ്വദേശിയുമായ പി.കെ സെയ്ദും ജയചന്ദ്രന്‍റെ മോചനത്തിനും നാട്ടിലേക്ക് മടങ്ങുന്നതിനും സഹായം നല്‍കി. ഉച്ചക്കു മൂന്നു മണിയോടെയാണ് മോചന വാര്‍ത്ത പുറത്തുവന്നത്.

 
45 ദിവസത്തില്‍ കൂടുതല്‍ മാലദ്വീപില്‍ വിദേശികളെ തടങ്കലില്‍ വെക്കാന്‍ പാടില്ല എന്ന നിയമം അടുത്തിടെ പാസാക്കിയിരുന്നു. നിയമത്തിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം മാലദ്വീപ് ദേശീയ ദിനമായ ജനുവരി രണ്ടിന് ഉണ്ടാകും. ഇതിന്‍െറ ഭാഗമായാണ് ജയചന്ദ്രന്‍െറ മോചനം.മോചനത്തിനായി മാധ്യമങ്ങിലൂടെയും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും നടന്ന ശക്തമായ സമ്മര്‍ദങ്ങളും കൂട്ടായ്മകളും ഗുണം ചെയ്തു. മാലദ്വീപിലെ ഇന്ത്യന്‍ ക്ളബും ഇന്ത്യന്‍ എംബസിയും മോചനത്തിനായി പ്രവര്‍ത്തിച്ചു.

 

ഏപ്രില്‍ അഞ്ചിനാണ് ലൈംഗിക പീഡന കുറ്റം ആരോപിച്ച് ജയചന്ദ്രന്‍ മൊകേരി മാല ദ്വീപില്‍ തടവിലായത്.ഇതിനിടെയാണ് ജയചന്ദ്രന്റെ ബന്ധുക്കളും വി മുരളീധരനും കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ കണ്ട് നിവേദനം നല്‍കിയത്. മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ജയില്‍ നിന്ന് ജയചന്ദ്രനെ അനുഗമിച്ചു.