ക്രിസ്മസ്:ഇറച്ചിക്കോഴിവില നൂറ് കടന്നു

single-img
25 December 2014

cക്രിസ്മസ്  ആയതോടെ  ഇറച്ചിക്കോഴിവില നൂറ് കടന്നു. പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിക്കും താറാവിനും ആവശ്യക്കാരെ കിട്ടാതായതോടെ വില നേരത്തെ വളരെ താഴ്ന്നിരുന്നു. പക്ഷിപ്പനി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോഴിവില കിലോയ്ക്ക് 40 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു.  പക്ഷിപ്പനി ഭീഷണി ഒഴിഞ്ഞെങ്കിലും കോഴിവില അത്രകണ്ട് ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച 75നും 80നും ഇടയിലായിരുന്ന ഇറച്ചിക്കോഴിക്ക് ഇന്നത്തെ വില 120ന് താഴെയാണ്.