അമേരിക്കയിൽ പതിനെട്ടുകാരനെ പൊലീസ് വെടിവച്ചുകൊന്നു

single-img
25 December 2014

uഅമേരിക്കയിൽ മിസോറിയിലെ സെന്റ് ലൂയിസ് നഗരത്തിനുസമീപം ഒരു ഗ്യാസ് സ്റ്റേഷനിൽ പതിനെട്ടുകാരനെ പൊലീസ് വെടിവച്ചുകൊന്നു.കൈത്തോക്കുമായി പൊലീസ് ഓഫീസറെ നേരിടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടിവന്നതെന്ന് സെന്റ് ലൂയിസ് കൗണ്ടി പൊലീസ് വിശദീകരിച്ചു.

ദൂരൂഹ സാഹചര്യത്തിൽ കാണപ്പെട്ട രണ്ടുപേരെ സമീപിച്ചപ്പോൾ അതിലൊരാളാണ് പൊലീസിനു നേരെ തോക്കു ചൂണ്ടിയത്. പ്രാണരക്ഷാർത്ഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമൻ ഓടി രക്ഷപ്പെട്ടു. അക്രമത്തിനു ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിൽ നിരായുധനായ കറുത്ത വർഗബാലനെ പൊലീസ് വെടിവച്ചുകൊന്നതിനുസമീപം തന്നെയാണ് ഈ സംഭവവും. അമേരിക്കയിൽ വംശീയ വിദ്വേഷത്തിന്റെ പേരിൽ പൊലീസ് കറുത്ത വർഗക്കാരെ വെടിവച്ചുകൊല്ലുന്നതിന്റെ പേരിൽ പ്രക്ഷോഭം നടക്കുകയാണ്.