ഡല്‍ഹിയിൽ ആസിഡാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ വലതു കണ്ണിലെ കാഴ്ച ഭാഗികമായി നഷ്ടമായി

single-img
25 December 2014

bikഡല്‍ഹിയിൽ രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റില്‍ വച്ച് കഴിഞ്ഞ ദിവസം ആസിഡാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ വലതു കണ്ണിലെ കാഴ്ച ഭാഗികമായി നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പട്ടാപകലാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30കാരിയായ ഡോക്ടര്‍ക്ക് നേരെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം ആസിഡ് ആക്രമണം നടത്തിയത്.

ആക്രമണ ദൃശ്യങ്ങള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും പൊലീസാരെയും അറസ്റ്റ് ചെയ്തിട്ടില്ല.അതേസമയം ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് എന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു .