ഡല്‍ഹിയിൽ യുവതിക്ക്‌ നേരെ നടന്ന ആസിഡ്‌ ആക്രമണത്തില്‍ രണ്ടുപേര്‍ പിടിയില്‍

single-img
25 December 2014

bikഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ യുവതിക്ക്‌ നേരെ നടന്ന ആസിഡ്‌ ആക്രമണത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇവരെ പോലീസ്‌ ചേദ്യം ചെയ്‌ത് വരുന്നു.കേസുമായി ബന്ധപ്പെട്ട്‌ മറ്റ്‌ രണ്ടുപേരെ കൂടി ചോദ്യം ചെയ്‌ത് വരുന്നതായി പോലീസ്‌ വെളിപ്പെടുത്തി. എന്നാല്‍ പിടിയിലായവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ചൊവ്വാഴ്‌ച രാവിലെയാണ്‌ സ്‌കൂട്ടറില്‍ പോകുകയായിരുന്ന 30 കാരിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്‌. മുഖത്ത്‌ ഭാഗികമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.