ലോറി ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി മുത്തശ്ശിക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടി മരിച്ചു

single-img
25 December 2014

accident-logo3പേരാമ്പ്ര മുളിയാങ്ങലിയിൽ  നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി മുത്തശ്ശിക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടി മരിച്ചു. ഉച്ചയ്ക്ക് 12.45ന് ആയിരുന്നു  സംഭവം. ചേനോളി മഠത്തുംപടിക്കല്‍ ബൈജുവിന്റെ മകന്‍ ഷൈന്‍ലാല്‍ (12) ആണ് മരിച്ചത്. ഷൈന്‍ലാലിനൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി ജാനു (54) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.