തേക്കടി ബോട്ട് അപകടത്തെ കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് ഇടുക്കി ജില്ലാകോടതി

single-img
24 December 2014

tതേക്കടി ബോട്ട് അപകടത്തെ കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് ഇടുക്കി ജില്ലാകോടതി ഉത്തരവിട്ടു. അപകടത്തിൽ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്നും കെ.ടി.ഡി.സി എം.ഡിക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

 

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കേസിലെ ആറാംപ്രതി കെ.കെ സഞ്ജീവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.