തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തിച്ചേരും

single-img
24 December 2014

thമണ്ഡലപൂജാ ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പമ്പയിലെത്തിച്ചേരും. ചൊവ്വാഴ്ചയാണ് തങ്ക അങ്കിഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടത്. ആദ്യദിവസം ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രത്തിലും. രണ്ടാം ദിവസം കൊന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലുമാണ് രഥഘോഷയാത്രം തങ്ങിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ പമ്പയിലെത്തിച്ചേരും. മൂന്ന് മണിയോടെ പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിക്കും. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ശനിയാഴ്ച ഉച്ചക്ക് പ്രന്ത്രണ്ട് മുപ്പതിനാണ് മണ്ഡലപൂജ. കളഭാഭീഷേകത്തിന് ശേഷം തങ്കഅങ്കി ചാര്‍ ത്തിനടത്തുന്ന പ്രത്യേകപൂജയാണ് മണ്ഡലപൂജ.