2005ന് മുമ്പുളള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുളള അവസാന തീയതി ആറ്‌ മാസം കൂടി നീട്ടി

single-img
24 December 2014

cപഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതിന്റെ ഭാഗമായി 2005 നു മുമ്പുളള നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുളള അവസാന തീയതി ആറ്‌ മാസം കൂടി നീട്ടിയതായി റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു . ഇതോടെ 2015 ജൂണ്‍ 30 വരെ ഇതിനുളള അവസരമുണ്ടായിരിക്കും. നേരത്തെ 2015 ജനുവരി ഒന്നു വരെ നോട്ടുകള്‍ മാറ്റിവാങ്ങാമെന്നായിരുന്നു പറഞ്ഞിരുന്നത്‌.

 

 
2005 നു മുമ്പുളള നോട്ടുകളില്‍ അച്ചടിച്ച വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, പുതിയ നോട്ടുകളുടെ പിന്‍ഭാഗത്ത്‌ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുതിയ നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്‌. ഇതെല്ലാം വ്യാജനോട്ടുകളുടെ ഭീഷണി ഇല്ലാതാക്കുമെന്നാണ്‌ വിലയിരുത്തല്‍.

 
പൊതുജനങ്ങള്‍ക്ക്‌ പഴയ നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ അവ അടുത്തുളള ബ്രാഞ്ചുകളില്‍ കൊടുത്ത്‌ മാറ്റിവാങ്ങുകയോ ചെയ്യാമെന്ന്‌ റിസര്‍ബാങ്ക്‌ അറിയിക്കുന്നു. പഴയ നോട്ടകളില്‍ ഭൂരിഭാഗവും ആര്‍ബിഐ ബാങ്കുകളില്‍ നിന്ന്‌ നേരിട്ട്‌ പിന്‍വലിച്ചിട്ടുണ്ട്‌.